അപ്ഡേറ്റ്സ്ഖത്തർ
അൽ മുറൈഖിലെ ഖലീഫ ബിൻ അഹ്മദ് സ്ട്രീറ്റിൽ ഗതാഗതനിയന്ത്രണം
അൽ മുറൈഖ് പ്രദേശത്തെ ഖലീഫ ബിൻ അഹ്മദ് സ്ട്രീറ്റിൽ ഖാലിദ് ബിൻ അബ്ദുല്ല അൽ അത്തിയ ഇന്റർസെക്ഷനും മുറൈഖ് റൗണ്ട്എബൗട്ടിനും ഇടയിലുള്ള രണ്ട് ദിശകളിലും ഇന്നു മുതൽ ഒരു വർഷത്തേക്ക് അടച്ചുപൂട്ടൽ നടപ്പാക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) അറിയിച്ചു.
ട്രാഫിക് ജനറൽ ഡയറക്ടറേറ്റുമായി ഏകോപിച്ചാണ് തീരുമാനം. ഈ കാലയളവിൽ, റോഡ് ഉപയോക്താക്കൾ ചുറ്റുമുള്ള തെരുവുകളായ അൽ സെൻബൂക്ക്, വാദി അൽ മാർഖ്, ഉമ് അൽ ഹൂൾ, അൽ നുഖൈബ് സ്ട്രീറ്റുകൾ എന്നിവ ഉപയോഗിച്ച് അൽ ഫ്യൂറോസിയ സ്ട്രീറ്റിലേക്കും മുറൈക്ക് റൗണ്ട്എബൗട്ടിലേക്കും എത്തിച്ചേരേണ്ടതാണ്.
Traffic closure on Khalifa bin Ahmad Street in Al Muraikh#Qatar #Ashghal #TrafficClosure https://t.co/DNtyJ8fHtV
— The Peninsula Qatar (@PeninsulaQatar) November 14, 2020