ഖത്തറിൽ 507,743 പേർക്ക് രണ്ട് ഡോസ് കോവിഡ് വാക്സിനുകൾ ലഭിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു, അതായത് യോഗ്യരായ ജനസംഖ്യയുടെ 22.3 ശതമാനം പേർക്ക് ഇപ്പോൾ പ്രതിരോധ കുത്തിവയ്പ് പൂർണമായും നൽകിയിട്ടുണ്ട്.
വാക്സിനേഷൻ പ്രോഗ്രാം ആരംഭിച്ചതുമുതൽ 1,415,761 വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ചത് ജനസംഖ്യയുടെ 39.9 ശതമാനം പേർക്ക് ഒരു ഡോസ് കൊവിഡ് വാക്സിനെങ്കിലും ലഭ്യമായെന്നാണു വ്യക്തമാക്കുന്നത്.
പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷനുകന്റെ 27 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിലെയും വ്യവസായ മേഖലയിലെയും വാക്സിനേഷൻ കേന്ദ്രങ്ങൾ, ലുസൈൽ, വക്ര എന്നിവിടങ്ങളിലെ രണ്ട് ഡ്രൈവ് ത്രൂ വാക്സിനേഷൻ കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെ ഖത്തറിലെ 35ലധികം വാക്സിനേഷൻ കേന്ദ്രങ്ങളിൽ പ്രതിരോധ കുത്തിവെപ്പു നൽകുന്നുണ്ട്.
35 വയസിനു മുകളിലുള്ള ഏതൊരാൾക്കും ഇപ്പോൾ ഖത്തറിൽ വാക്സിനേഷൻ ലഭിക്കും. ഇതുവരെ 60 വയസ്സിനു മുകളിലുള്ള 84.5 ശതമാനം ആളുകൾ, 50 വയസ്സിനു മുകളിലുള്ളവരിൽ 76.6 ശതമാനം ആളുകൾ, 40 വയസ്സിനു മുകളിലുള്ള 63.9 ശതമാനം ആളുകൾ എന്നിവർക്ക് കുറഞ്ഞത് ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചിട്ടുണ്ട്.
കൊവിഡ് വാക്സിൻ സ്വീകരിക്കാൻ താൽപ്പര്യം രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന ആർക്കും ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റ് https://app-covid19.moph.gov.qa/en/instructions.html വഴി അതു ചെയ്യാൻ കഴിയും.
More than 507,000 people fully vaccinated in Qatar#Qatar #Doha #Covid19Vaccine https://t.co/x9qqei1zON
— The Peninsula Qatar (@PeninsulaQatar) April 25, 2021