അന്തർദേശീയംഅപ്‌ഡേറ്റ്സ്ഖത്തർ

ഖത്തറിലേക്കു തിരിച്ചെത്തുന്നവർക്ക് ക്വാറന്റീൻ തുടരും, നിർദ്ദേശങ്ങളുമായി സുപ്രീം കമ്മിറ്റി

ഖത്തറിലേക്ക് മടങ്ങുന്ന എല്ലാ യാത്രക്കാർക്കും ക്വാറന്റിൻ നിർബന്ധമാണെന്നും കൊവിഡ് 19 നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ നാലാം ഘട്ടം തുടരുമെന്നും സുപ്രീം കമ്മിറ്റി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. “ലോകമെമ്പാടും പകർച്ചവ്യാധിയുടെ വ്യാപനം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ, കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഖത്തറിലേക്ക് മടങ്ങുന്ന എല്ലാ യാത്രക്കാർക്കും നിർബന്ധിത ക്വാറന്റീൻ തുടരും.”

പൊതുജനാരോഗ്യ മന്ത്രാലയം അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക അപ്‌ഡേറ്റ് ചെയ്യുന്നത് തുടരുകയാണെന്നും കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ഖത്തറിലെ കൊവിഡ് കേസുകൾ ദിനംപ്രതി കുറഞ്ഞു വരികയാണെങ്കിലും, അണുബാധ വീണ്ടും വരുന്നതു തടയാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത സുപ്രീംകമ്മിറ്റി വ്യക്തമാക്കി.

ആവശ്യമാണെന്ന് കരുതുന്നുവെങ്കിൽ പൊതുജനാരോഗ്യ മന്ത്രാലയം  കോവിഡ് 19 നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്താൻ ഖത്തർ തയ്യാറാണെന്നും റിപ്പോർട്ടിൽ പറയുന്നു. മാസ്ക് ധരിക്കുക, സുരക്ഷിതമായ അകലം പാലിക്കുക, കൈകഴുകുക എന്നിവ ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ പാലിക്കാൻ പ്രതിജ്ഞാബദ്ധരാകണമെന്ന് എല്ലാ പൗരന്മാരോടും താമസക്കാരോടും പ്രതിസന്ധി നേരിടാനുള്ള സുപ്രീം സമിതി ആവശ്യപ്പെട്ടു.

വൈറസ് വ്യാപനത്തിന്റെ ഉയർന്ന ഘട്ടം കടന്നതിനുശേഷം, പൊതുജനാരോഗ്യം സംരക്ഷിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങേണ്ടത് അത്യാവശ്യമാണെന്നും അതിനു ജനങ്ങൾ തയ്യാറാകണമെന്നും കമ്മിറ്റി അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker