അപ്‌ഡേറ്റ്സ്ഖത്തർ

പ്രവാസികൾക്ക് സൗജന്യമായി ഖത്തർ ഐഡിയിലെ പ്രൊഫഷൻ മാറ്റാമെന്ന അറിയിപ്പുമായി ഹുകൂമി

ഖത്തറിലെ പ്രവാസികൾക്ക് സൗജന്യമായി ഐഡി കാർഡിലെ പ്രൊഫഷൻ മാറ്റാൻ കഴിയുമെന്ന് ഗവൺമെന്റ് ഇ വെബ് സൈറ്റായ ഹുകൂമി അറിയിച്ചു. തൊഴില്‍-സാമൂഹികകാര്യ മന്ത്രാലയത്തിന്റെ ‘സേവനങ്ങള്‍’ (services) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ‘ഇലക്ട്രോണിക് സര്‍വീസസ് ആന്റ് ഫോംസ്’ എന്ന ലിങ്കിലൂടെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. 

ലിങ്ക് തുറന്ന് ‘എംപ്ലോയ്മെന്റ് അഡ്മിനിസ്‌ട്രേഷന്‍’ എന്നതു തെരഞ്ഞെടുത്തതിനു ശേഷം, ‘തൊഴില്‍ ഭേദഗതി അഭ്യര്‍ത്ഥന’ (Job Amendment Request) തെരഞ്ഞെടുക്കുക. അതിനു ശേഷം ‘അപ്ലൈ’ക്ലിക്ക് ചെയ്ത് ആവശ്യമായ രേഖകള്‍ നല്‍കണം. 

സ്‌പോണ്‍സറുടെ ഐ.ഡി കാര്‍ഡിന്റെ പകര്‍പ്പ്, അപേക്ഷകന്റെ ഐ.ഡി കാര്‍ഡ് പകര്‍പ്പ്, മുന്‍സിപ്പാലിറ്റി ലൈസന്‍സിന്റെ പകര്‍പ്പ്, കൊമേഴ്ഷ്യല്‍ രജിസ്‌ട്രേഷന്റെ പകര്‍പ്പ്, ബന്ധപ്പെട്ടവര്‍ സാക്ഷ്യപ്പെടുത്തിയ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവക്കൊപ്പം തൊഴില്‍ കരാറിന്റെയും വൈദ്യുതി ബില്ലിന്റെയും പകര്‍പ്പുകളും ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റും ഇതോടൊപ്പം സമര്‍പ്പിക്കണം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker