അന്തർദേശീയംഖത്തർ

കൊവിഡ് സുരക്ഷയിൽ 5 സ്റ്റാർ റേറ്റിംഗ് ലഭിക്കുന്ന ആദ്യ എയർലൈനായി ഖത്തർ എയർവേയ്സ്

അന്താരാഷ്ട്ര എയർ ട്രാൻസ്പോർട്ട് റേറ്റിംഗ് ഓർഗനൈസേഷനായ സ്കൈട്രാക്സിന്റെ ഫൈവ് സ്റ്റാർ കോവിഡ് 19 എയർലൈൻ സേഫ്റ്റി റേറ്റിംഗ് നേടിയ ആദ്യത്തെ ആഗോള എയർലൈൻ ആയി ഖത്തർ എയർവേസ്. 2020 ഡിസംബറിൽ സ്കൈട്രാക്സ് ടീം നടത്തിയ വിശദമായ ഓഡിറ്റിനെ തുടർന്നാണ് ഈ പ്രഖ്യാപനം.

വിമാനത്തിന്റെ ശുചിത്വവും കർശനമായ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ഫ്ലൈറ്റ് ചെക്ക്-ഇൻ മുതൽ ഓൺ-ബോർഡ് വരെ എത്രത്തോളം ഫലപ്രദമായും സ്ഥിരതയോടെയും പാലിക്കുന്നുവെന്ന് അവർ വിലയിരുത്തി.

ഇതിനു മുൻപ് സ്കൈട്രാക്സിന്റെ ഫൈവ് സ്റ്റാർ കൊവിഡ് 19 എയർപോർട്ട് സേഫ്റ്റി റേറ്റിംഗ് ലഭിച്ച മീഡിൽ ഈസ്റ്റിലെയും ഏഷ്യയിലെയും ആദ്യത്തെ വിമാനത്താവളമായി ഹമദ് എയർപോർട്ടിനെ കഴിഞ്ഞ ഡിസംബറിൽ തിരഞ്ഞെടുത്തിരുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker