അപ്‌ഡേറ്റ്സ്ആരോഗ്യംഖത്തർ

ഖത്തറിൽ രണ്ടു കൊവിഡ് മരണം കൂടി, നാലായിരത്തിലധികം പേർക്ക് രോഗമുക്തി

ഖത്തറിൽ ഇന്ന് രണ്ടു പേർ കൂടി കൊവിഡ് ബാധിച്ചു മരണമടഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അൻപത്തിമൂന്നും എഴുപത്തിയേഴും വയസുള്ള രണ്ടു പേരാണ് ഇന്നു മരണമടഞ്ഞത്. ഇവരുടെ മരണത്തിൽ ആരോഗ്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. കൊവിഡ് വൈറസ് ബാധിച്ച് ഇതുവരെ മുപ്പത്തിയെട്ടു പേരാണ് ഇതു വരെ രാജ്യത്തു മരണമടഞ്ഞത്.

ഇന്ന് 1648 പേർക്കാണ് പുതിയതായി രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 56910 ആയി. അതേ സമയം ഇന്ന് 4451 പേർക്കാണ് രോഗമുക്തിയുണ്ടായത്. ഇതും ചേർത്ത് 30290 പേർ രോഗമുക്തി നേടിയപ്പോൾ നിലവിൽ 26582 പേരാണ് നിലവിൽ രാജ്യത്തു കൊവിഡ് ചികിത്സയിലുള്ളത്.

4081 പേർക്ക് പരിശോധന നടത്തിയാണ് ഇന്ന് 1648 പേർക്ക് രോഗമുണ്ടെന്നു കണ്ടെത്തിയത്. ഇതുവരെ 222069 പേർക്ക് രാജ്യത്ത് ഇതുവരെ കൊവിഡ് പരിശോധന നടത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 242 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ 1502 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 27 പേർ ഇന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ ആകെ 232 പേർ ഐസിയുവിൽ ചികിത്സയിലുണ്ട്.

ആഗോളതലത്തിൽ തന്നെ പല രാജ്യങ്ങളും പിന്തുടരുന്ന നിർദ്ദേശങ്ങളെ അവലംബിച്ചതാണ് രാജ്യത്തെ രോഗവിമുക്തരാവുന്നവരുടെ എണ്ണം കൂടാൻ കാരണം. കൊവിഡ് പൊസിറ്റീവ് ആയി പത്തു ദിവസത്തിനു ശേഷവും രോഗലക്ഷണമില്ലാത്തവർ രോഗം പടർത്തുന്നില്ലെന്നാണ് പുതിയ കണ്ടെത്തൽ. ഇക്കാരണം കൊണ്ട് പതിനാലു ദിവസം കഴിഞ്ഞാൽ രോഗലക്ഷണമില്ലാത്തവരെ ഡിസ്ചാർജ് ചെയ്യുന്നുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker