ആരോഗ്യംഖത്തർ

മൂന്ന് ആരോഗ്യകേന്ദ്രങ്ങൾ വഴി കൂടി കൊവിഡ് വാക്സിനേഷൻ ലഭ്യമാക്കുമെന്ന് പിഎച്ച്സിസി

നേരത്തെ പ്രഖ്യാപിച്ച ഏഴെണ്ണത്തിനു പുറമേ കോവിഡ് 19 വാക്സിനേഷൻ മൂന്ന് ആരോഗ്യ കേന്ദ്രങ്ങൾ വഴി കൂടി നൽകുമെന്ന് പിഎച്ച്സിസി അധികൃതർ അറിയിച്ചു. ഖത്തർ യൂണിവേഴ്‌സിറ്റി, അൽ വാബ്, അൽ ഖോർ ആരോഗ്യ കേന്ദ്രങ്ങളിലാണ് പുതിയതായി വാക്സിനേഷൻ ആരംഭിച്ചത്.

നേരത്തെ അൽ വാജ്ബ ഹെൽത്ത് സെന്റർ, ലീബെയ്ബ് ഹെൽത്ത് സെന്റർ, അൽ റുവൈസ് ഹെൽത്ത് സെന്റർ, ഉമ് സലാൽ ഹെൽത്ത് സെന്റർ, റാവദത്ത് അൽ ഖൈൽ ഹെൽത്ത് സെന്റർ, അൽ തുമാമ ഹെൽത്ത് സെന്റർ, മുയിതർ ഹെൽത്ത് സെന്റർ എന്നിവിടങ്ങളിലാണ് വാക്സിനേഷൻ ഉണ്ടായിരുന്നത്.

പതിയെ രാജ്യത്തെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും വാക്സിനേഷൻ ലഭ്യമാകുമെന്നും അവർ അറിയിച്ചു. ടാർഗെറ്റ് ഗ്രൂപ്പിന്റെ ഏതാണ്ട് പത്ത് ശതമാനം പേർക്ക് ഇതിനകം പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ട്. കൂടുതൽ പേർ വാക്സിനേഷൻ പൂർത്തിയാക്കുമെന്ന് പിഎച്ച്സിസി പ്രതീക്ഷ പ്രകടിപ്പിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker