അന്തർദേശീയംആരോഗ്യംഖത്തർ

വാക്സിനുകൾക്കും രോഗപ്രതിരോധത്തിനും വേണ്ടിയുള്ള ആഗോള സഖ്യത്തെ പിന്തുണച്ച് ഖത്തർ അമീർ, അധിക സഹായം പ്രഖ്യാപിച്ചു

ലണ്ടനിൽ നടന്ന ലോക വാക്സിൻ ഉച്ചകോടി 2020നെ വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്ത അമീർ എച്ച് എച്ച് ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഉച്ചകോടിയിൽ 20 മില്യൺ ഡോളർ സഹായം വാഗ്ദാനം നൽകി. അടുത്ത തലമുറയെ വാക്സിനുകൾ ഉപയോഗിച്ച് സംരക്ഷിക്കുന്നതിനും രോഗങ്ങളുടെ വ്യാപനം കുറയ്ക്കുന്നതിനും 7.4 ബില്യൺ യുഎസ് ഡോളർ സമാഹരിക്കുകയെന്നത് ഉച്ചകോടിയുടെ ലക്ഷ്യമായിരുന്നു. കൊവിഡിനെതിരായ പോരാട്ടത്തിൽ ഖത്തർ എല്ലാ വിധ പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അമീർ ഉച്ചകോടിയിൽ സംസാരിച്ചത്:

“കോവിഡ് -19 എല്ലാ തലങ്ങളിലും വലിയ വെല്ലുവിളിയും എല്ലാ മനുഷ്യവർഗത്തിനും ഭീഷണിയുമാണ്. ഫലപ്രദമായ വാക്സിന്റെയും ചികിത്സയുടെയും അഭാവത്തിൽ രാജ്യങ്ങളുടെയും കമ്മ്യൂണിറ്റികളുടെയും മുന്നിൽ രണ്ട് തിരഞ്ഞെടുപ്പുകൾ മാത്രമേയുള്ളു. അതു രണ്ടും ബുദ്ധിമുട്ടേറിയതാണ്. ഒന്നുകിൽ ലോക്ക്ഡൗണുകൾ ഉപയോഗിച്ച് സ്വയം രക്ഷിക്കുക, അത് പക്ഷേ സമ്പദ്‌വ്യവസ്ഥയെ തളർത്തും. രണ്ടാമത്തെ വഴി സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുക, പക്ഷേ അത് ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്നു.”

“ചില രാജ്യങ്ങൾ പകർച്ചവ്യാധിയെ നേരിട്ടു കൊണ്ടു തന്നെ ഫലപ്രദമായി കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോയി. അന്താരാഷ്ട്ര സഹകരണവും വിവരങ്ങളുടെ കൈമാറ്റവും ഒഴിച്ചുകൂടാനാൻ കഴിയില്ലെന്ന് ഈ പ്രതിസന്ധി കാണിച്ചു തന്നു. ഫലപ്രദമായ വാക്സിനുകളും മരുന്നുകളും ഉപയോഗിച്ച് കോവിഡ് -19 ഉന്മൂലനം ചെയ്യുന്നതിനുള്ള പരസ്പര ശ്രമങ്ങൾ വർദ്ധിപ്പിക്കേണ്ടതും ദീർഘകാലാടിസ്ഥാനത്തിൽ ഭാവിയിലെ പകർച്ചവ്യാധികളെ നേരിടാൻ തയ്യാറാകേണ്ടതും ഇപ്പോൾ ആവശ്യമാണ്.”

”പ്രതിസന്ധിയോട് വേഗത്തിൽ പ്രതികരിക്കാൻ ഖത്തർ പരമാവധി ശ്രമിച്ചിട്ടുണ്ട്. കൊവിഡിന്റെ പ്രത്യാഘാതങ്ങൾ പരിമിതപ്പെടുത്തുന്നതിനുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുകയും പൗരന്മാരെയും താമസക്കാരെയും സംരക്ഷിക്കാനും ശ്രമിച്ചിട്ടുണ്ട്.”

“ഈ സമയങ്ങളിൽ മറ്റുള്ളവരുമായി സഹകരിക്കുന്നതിന്റെ പ്രാധാന്യം കണക്കിലെടുത്ത് ലോകമെമ്പാടുമുള്ള 20 രാജ്യങ്ങളിൽ ഞങ്ങൾ വൈദ്യസഹായം, സപ്ലൈസ്, ഫീൽഡ് ഹോസ്പിറ്റലുകൾ എന്നിവ ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകി. കൂടാതെ വാക്സിൻ വികസിപ്പിച്ചെടുക്കാൻ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര ആരോഗ്യസംരക്ഷണ സ്ഥാപനങ്ങൾക്ക് 140 ദശലക്ഷം ഡോളർ ധനസഹായം നൽകി.”

ഈ സാഹചര്യത്തിൽ എല്ലാ രാജ്യങ്ങളിലും ആരോഗ്യ തുല്യത ഉറപ്പു വരുത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ അന്താരാഷ്ട്ര സമൂഹത്തെ ക്ഷണിക്കുന്നു. കോവിഡിനെതിരെ പോരാടുന്നതിലും ഭാവിയിൽ ഉണ്ടാകുന്ന ഏതു പകർച്ചവ്യാധികളെ നേരിടാനുള്ള ആഗോള തയ്യാറെടുപ്പ് ശക്തിപ്പെടുത്തുന്നതിലും ഖത്തർ ലോകാരോഗ്യ സംഘടനയ്ക്കുള്ള പിന്തുണ അറിയിക്കുകയാണ്. കൂടാതെ 20 മില്യൺ ഡോളർ അധിക സഹായം നൽകാനുള്ള ഖത്തറിന്റെ പുതിയ പ്രതിജ്ഞാബദ്ധത അറിയിക്കുകയും ചെയ്യുന്നു.”

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker