അന്തർദേശീയംഖത്തർ

കഴിഞ്ഞ മാസം മാത്രം ഖത്തർ എത്തിച്ചത് അര ലക്ഷം ടൺ മെഡിക്കൽ സാധനങ്ങൾ

ലോകമെമ്പാടും കൊറോണ പ്രശ്നങ്ങളിൽ മുങ്ങി നിൽക്കുമ്പോഴും അവശ്യ സാധനങ്ങളുടെ വിതരണം തടസമില്ലാതെ നടത്തി ഖത്തർ എയർവേയ്സ്. കഴിഞ്ഞ മാസം മാത്രം അൻപതിനായിരം ടണ്ണിലധികം മെഡിക്കൽ സാധനങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഖത്തർ എയർവേയ്സ് കാർഗോ എത്തിച്ചത്. 500 ബോയിംഗ് 777 വിമാനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നത്രയുമാണിത്.

കാർഗോ വിമാനങ്ങൾക്കു പുറമേ പാസഞ്ചർ ഫ്ളൈറ്റുകളും ഉൾപ്പെടുത്തിയാണ് ഖത്തർ എയർവേയ്സ് സാധനങ്ങൾ വിവിധ രാജ്യങ്ങളിലെത്തിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ വാണിജ്യ ബന്ധങ്ങൾ കൃത്യമായി നിലനിർത്തി ലോകത്തെമ്പാടും സാധനങ്ങൾ എത്തിക്കേണ്ടത് അത്യാവശ്യമാണെന്നും അതിനു സഹായിക്കാൻ വേണ്ടി പ്രവർത്തിക്കുന്ന സ്റ്റാഫുകൾക്ക് നന്ദിയും ബഹുമാനപ്പെട്ട ഖത്തർ എയർവേയ്സ് ചീഫ് അക്ബർ അൽ ബക്കർ അറിയിച്ചു.

ഷാങ്ങ്ഹായ്, ഹുവാൻഷു, പാരീസ്, ആംസ്റ്റർഡാം, മസ്കറ്റ്, കുവൈറ്റ്, ഡെൽഹി, ബീജിംഗ്, മെൽബൺ എന്നിവടങ്ങളിലേക്ക് കൂടുതൽ സാധനങ്ങൾ എത്തിക്കാൻ ഖത്തർ എയർവേയ്സ് ആരംഭിച്ചിട്ടുണ്ട്. എയർലൈൻസിൽ പണിയെടുക്കുന്ന ആളുകളുടെ സുരക്ഷക്കു വേണ്ടി സാമൂഹ്യ അകലം പാലിച്ചും വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയും തന്നെയാണ് സാധനങ്ങൾ എത്തിക്കുന്നതെന്നും ഖത്തർ എയർവേയ്സ് അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker