ആരോഗ്യംഖത്തർ

കൊറോണയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും വാട്സ്ആപ്പിലൂടെ അറിയാം

കൊറോണ വൈറസിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇനി വാട്‌സ്ആപ്പിലൂടെ ലഭ്യമാകും. രാജ്യത്തെ വാർത്താ വിനിമയ സംവിധാനമാണ് ഈ സേവനം സൗജന്യമായി നൽകുന്നത്. ഏറ്റവും പുതിയതും കൃത്യമായതുമായ വിവരങ്ങൾ ഇതു വഴി ജനങ്ങൾക്കു ലഭിക്കും.

സേവനം ലഭിക്കുന്നതിനായി +974 6006 0601 എന്ന നമ്പർ സേവ് ചെയ്തതിനു ശേഷം അതിലേക്ക് മെസേജ് അയക്കുക. മലയാളം, അറബിക്, ഉറുദു, ഹിന്ദി, ഇംഗ്ലീഷ്, നേപാളി എന്നീ ഭാഷകളിൽ സന്ദേശം അയക്കാം. കൊറോണ വൈറസുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾ ചോദിച്ചാൽ ഉത്തരങ്ങൾ ലഭ്യമായി തുടങ്ങും. https://wa.me/97460060601text=Hi വഴിയും സന്ദേശമയക്കൽ ആരംഭിക്കാം.

വാട്സ്ആപ്പിൽ ക്രമീകരിച്ചിട്ടുള്ള ചാറ്റ് ബോട്ടാണ് സന്ദേശങ്ങൾക്ക് ഉത്തരമയക്കുക. സാധാരണയായി നിങ്ങൾക്കുള്ള സംശയങ്ങൾ അകറ്റാൻ ഇതു വഴി കഴിയും. കൊറോണയുടെ ലക്ഷണങ്ങൾ, രാജ്യത്തെ രോഗവിവരം, സർക്കാർ നിർദ്ദേശങ്ങൾ അനുസരിക്കേണ്ടതിന്റെ ആവശ്യകത, യാത്ര ചെയ്യാനുള്ള നടപടിക്രമങ്ങൾ, എന്നിവയെല്ലാം ഇതു വഴി ലഭിക്കും.

വൈറസിനെക്കുറിച്ച് ആളുകൾക്ക് വേണ്ടതും വേണ്ടാത്തതുമായ വിവരങ്ങൾ ലഭിക്കുന്നുണ്ട്. തെറ്റായ വിവരങ്ങൾ ആളുകളിലേക്ക് എത്താതിരിക്കാനും പുതിയ നിരീക്ഷണ ഫലങ്ങൾ അറിയാനും ഇതു വഴി സാധ്യമാകും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker