ഖത്തർ

ഖത്തറിൽ തൊഴിലാളികൾക്ക് സഹായവുമായി പുതിയ വെബ്സൈറ്റ് ആരംഭിച്ചു

ഖത്തറിൽ ക്വാറന്റൈനിൽ തുടരുന്ന തൊഴിലാളികൾക്ക് സാമൂഹികമായ പിന്തുണ നൽകുന്നതിനു വേണ്ടി പുതിയ വെബ്സൈറ്റ് ആരംഭിച്ചു. കൊവിഡിനെതിരെയുള്ള സർക്കാർ പ്രതിരോധത്തിന്റെ ഭാഗമായി ആരംഭിച്ച വെബ്സൈറ്റിന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയവും വാര്‍ത്താവിനിമയ മന്ത്രാലയവും അംഗീകാരം നല്‍കി.

വെബ് സൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഈ വെബ്സൈറ്റ് വഴി കൊവിഡ് ഉൾപ്പെടെയുള്ള സാമൂഹിക വിഷയങ്ങളെക്കുറിച്ച് സന്നദ്ധ പ്രവർത്തകരോട് സംസാരിക്കാൻ കഴിയും. ഇംഗ്ലീഷ്, അറബിക്, ഹിന്ദി, ഉറുദു, നേപ്പാളി, ബംഗാളി, മലയാളം, സിംഹള, തമിഴ് തുടങ്ങിയ ഭാഷകളില്‍ സന്നദ്ധ പ്രവർത്തകരോട് സംസാരിക്കാനും വിവരങ്ങൾ ലഭിക്കാനുമുള്ള അവസരം ഈ വെബ്സൈറ്റ് ഒരുക്കുന്നുണ്ട്.

കൊവിഡിനെതിരായ പ്രതിരോധ  നടപടികളെക്കുറിച്ച് സര്‍ക്കാര്‍ അംഗീകരിച്ച വിവരങ്ങളും ഈ വെബ്‌സൈറ്റിലൂടെ ലഭിക്കും. സാമൂഹിക അകലം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തകർക്ക് ഡിജിറ്റൽ സേവനത്തിനുള്ള പരിശീലനം ലഭിച്ചിട്ടുണ്ട്. ഇത് വെബ് സൈറ്റിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കും.

നിലവിൽ രാജ്യത്ത് രോഗം പടർന്ന സാഹചര്യത്തിൽ പലരും വലിയ മാനസിക സംഘർഷത്തിലാണ് തുടരുന്നത്. അത്തരം ആളുകളെ പിന്തുണച്ച് അവരുടെ ഭയവും ഉത്കണ്ഠയും ഇല്ലാതാക്കുക, സാമൂഹികബന്ധം സുഗമമാക്കുക, ഡിജിറ്റൽ പരിശീലനങ്ങളിലൂടെ സാക്ഷരത മെച്ചപ്പെടുത്തുക, സാമൂഹിക ക്ഷേമം ഉറപ്പാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ഈ സംരംഭം ലക്ഷ്യം വെക്കുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker