ഖത്തർ

കഴിഞ്ഞ വർഷം ഖത്തർ സന്ദർശിച്ചത് 2.1 മില്യൺ സഞ്ചാരികൾ.

ദോഹ: 2.1 ദശലക്ഷം സന്ദർശകർ കഴിഞ്ഞ വർഷം സന്ദർശിച്ചതോടെ വൻ കുതിച്ചുചാട്ടത്തിന് ഖത്തർ സാക്ഷ്യം വഹിച്ചു. 2018 നെ അപേക്ഷിച്ച് 17 ശതമാനം വളർച്ച നേടിയതായി ഖത്തർ നാഷണൽ ടൂറിസം കൗൺസിൽ (ക്യുഎൻ‌ടി‌സി) സെക്രട്ടറി ജനറലും ഖത്തർ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവുമായ എച്ച്ഇ അക്ബർ അൽ ബേക്കർ ഇന്നലെ ചൂണ്ടിക്കാട്ടി .

2020 ൽ നിരവധി പരിപാടികൾ നടത്താൻ ഉദ്ദേശിക്കുന്നുണ്ടെന്നും അതിൽ ആദ്യത്തേത് ആണ് 25 ദിവസത്തെ ഉത്സവമെന്നും 2020 രാജ്യത്തിന് ആവേശകരമായ വർഷം ആയിരിക്കും എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഷോപ്പ് ഖത്തറിന് അനുസൃതമായി, അന്താരാഷ്ട്ര അതിഥികൾക്കായി പ്രത്യേക പാക്കേജുകൾ ഖത്തർ എയർവേസ് സൃഷ്ടിച്ചിട്ടുണ്ടെന്നും അതിൽ രാജ്യത്തിന്റെ ലക്ഷ്യം കൂടുതൽ ഉയർത്തുന്നതിനായി സൗജന്യ ഷോപ്പിംഗ് ട്രാൻസ്ഫർ ഉൾപ്പെടുന്നുവെന്നും എച്. ഇ. അക്ബർ അഭിപ്രായപ്പെട്ടു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker