കാലാവസ്ഥഖത്തർ

ഖത്തർ കനത്ത ചൂടിലേക്ക്, മുന്നറിയിപ്പു നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

വരുന്ന ദിവസങ്ങളിൽ ഖത്തറിൽ കനത്ത ചൂടിനു സാധ്യതയുണ്ടെന്ന് ജനങ്ങൾക്കു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കുഭാഗത്തേക്കായി വീശുന്ന കാറ്റു മൂലമാണ് വരുന്ന രണ്ടു ദിവസങ്ങളിൽ കനത്ത ചൂട് രാജ്യത്ത് അനുഭവപ്പെടാൻ സാധ്യതയുള്ളത്.

ഈ ദിവസങ്ങളിലെ പരമാവധി ചൂട് മുപ്പത്തിയേഴു മുതൽ നാൽപത്തിയേഴു ഡിഗ്രി സെൽഷ്യസ് വരെയാകാൻ സാധ്യതയുണ്ട്. ജൂൺ മുതൽ വേനൽക്കാലം ആരംഭിച്ചതോടെ രാജ്യത്ത് ചൂടു കൂടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു. കൂടാതെ രാജ്യത്ത് കനത്ത കാറ്റിനും ഈ സമയത്ത് സാധ്യതയുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker