ഇന്ത്യഖത്തർ

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് പുതിയ പരിശോധന റിപ്പോർട്ട് വേണം

പുതിയ പരിശോധന റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ എല്ലാ കേസുകളിലും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകൂവെന്ന് ഇന്ത്യൻ സർക്കാർ തീരുമാനിച്ചു. നാട്ടിലെ പോലീസ് വെരിഫിക്കേഷനാണ് ഇതു ബാധകമാവുക. എല്ലാ വിഭാഗത്തിലുള്ള അപേക്ഷകൾക്കും ഇതു ബാധകമാണ്. ഖത്തറിലെ ഇന്ത്യൻ എംബസി ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചു.

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നേടാനാഗ്രഹിക്കുന്നവർ അവരുടെ അപേക്ഷ മുൻ കൂട്ടി സമർപ്പിക്കണമെന്നും പോലീസ് വെരിഫിക്കേഷനു ശേഷം മാത്രമേ സർട്ടിഫിക്കറ്റ് ലഭ്യമാക്കുവെന്നും എംബസി സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker