ആരോഗ്യംഖത്തർ

അഭിമാനമായി ഖത്തർ, രാജ്യത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം ഒരു മില്യൺ കവിഞ്ഞു

മെഡിക്കൽ മേഖലയുടെ കരുത്തു വ്യക്തമാക്കി ഖത്തർ ഇതു വരെ നടത്തിയ കൊവിഡ് പരിശോധനകളുടെ എണ്ണം ഇന്നത്തോടെ പത്തു ലക്ഷം കവിഞ്ഞു. പരിശോധന നടത്തിയവരിൽ പതിമൂന്നു ശതമാനം പേർക്കു രോഗബാധ കണ്ടെത്തിയപ്പോൾ മരണസംഖ്യ വെറും 232 ആണ്.

രോഗം പൂർണമായും തുടച്ചു നീക്കുന്നതിന്റെ അടുത്തെത്തിയ ഖത്തർ രോഗികളുടെ എണ്ണം കണക്കാക്കുമ്പോൾ ലോകത്ത് ഏറ്റവും കുറഞ്ഞ മരണ നിരക്കുള്ള രാജ്യങ്ങളിലൊന്നാണ്.

ആകെ 1001488 പേർക്ക് പരിശോധന നടത്തിയപ്പോൾ 133619 പേർക്കാണ് ഖത്തറിൽ രോഗം കണ്ടെത്തിയത്. ഇതിൽ 130680 പേർക്കും രോഗം ഭേദമായിട്ടുണ്ട്. നിലവിൽ 2707 പേരാണ് ചികിത്സയിലും നിരീക്ഷണത്തിലുമായുള്ളത്.

രാജ്യം സമീപഭാവിയിൽ തന്നെ പൂർണമായും കൊവിഡ് മുക്തമാകുമെന്നാണ് ആരോഗ്യമന്ത്രാലയം സൂചിപ്പിക്കുന്നത്. അംഗീകൃത കൊവിഡ് വാക്സിൻ പുറത്തു വന്നാലുടൻ ലഭ്യമാക്കാൻ രണ്ടു ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായി ഖത്തർ കരാറിലെത്തുകയും ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker