ഖത്തർ

സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിലെ വാഹനം കസ്റ്റഡിയിലെടുത്ത് ആഭ്യന്തര മന്ത്രാലയം

ടയർ നഷ്ടമായിട്ടും അതു കണക്കിലെടുക്കാതെ റോഡിലൂടെ വാഹനമോടിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് പിക്കപ്പ് ട്രക്ക് കസ്റ്റഡിയിലെടുത്തതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

വാഹനത്തിന്റെ മുൻവശത്തെ ഇടത് റിം റോഡുമായി കൂട്ടിയുരസി തീപ്പൊരി പറക്കുന്നതായി വീഡിയോയിൽ കാണിക്കുന്നുണ്ട്. ടയർ നഷ്ടപ്പെട്ടിട്ടും ഡ്രൈവിംഗ് തുടരാനാണ് മോട്ടോറിസ്റ്റ് ശ്രമിക്കുന്നത്.

വാഹനത്തിന്റെ ടയർ എങ്ങനെ നഷ്ടപ്പെട്ടുവെന്നും മറ്റുമുള്ള വിവരങ്ങൾ ലഭ്യമല്ല. വാഹനം പിടിച്ചെടുത്ത ശേഷം നിയമനടപടികൾ ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker