ഖത്തർ

സൈബർ ക്രൈമുകൾ അതീവഗുരുതരം, ശിക്ഷയെക്കുറിച്ച് വ്യക്തമാക്കി ആഭ്യന്തരമന്ത്രാലയം

സൈബർ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ 6 മാസം മുതൽ അഞ്ച് വർഷം തടവു ലഭിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു. ഖത്തരി നിയമം നിർവചിച്ചിരിക്കുന്നതു പ്രകാരം സൈബർ കുറ്റകൃത്യമെന്നത് നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ച് വിവരസാങ്കേതിക വിദ്യ, ഇൻഫൊർമേഷൻ സിസ്റ്റം അല്ലെങ്കിൽ ഇൻറർനെറ്റ് എന്നിവ ഉപയോഗിക്കുന്നതാണ്.

അടുത്തിടെ, ഒരു വെർച്വൽ സെമിനാറിൽ സംസാരിച്ച ഇകണോമിക്, സൈബർക്രൈം കോംബാറ്റിങ്ങ് വകുപ്പിലെ ഓഫീസർ ഫസ്റ്റ് ലഫ്റ്റനന്റ് എഞ്ചിനീയർ അബ്ദുൽ അസീസ് മുഹമ്മദ് അൽ കാബി സൈബർ കുറ്റകൃത്യങ്ങളിൽ ഹാക്കിംഗ്, എല്ലാത്തരം തട്ടിപ്പുകൾ, ഭീഷണി, ബ്ലാക്ക് മെയിലിംഗ്, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യൽ, കിംവദന്തികൾ പ്രചരിപ്പിക്കൽ എന്നിവ ഉൾപ്പെടുന്നതായി അറിയിച്ചു.

6 മാസം മുതൽ അഞ്ച് വർഷം വരെ തടവും 10,000 റിയാൽ മുതൽ 500,000 റിയാൽ വരെ പിഴയുമാണ് കുറ്റകൃത്യത്തിനനുസരിച്ച് ഇതിനുള്ള പിഴ. “സൈബർ, സാമ്പത്തിക കുറ്റകൃത്യങ്ങൾ എങ്ങനെ തടയാം” എന്ന വിഷയത്തിൽ നടന്ന പരിപാടിയിൽ ഖത്തറിലെ പ്രവാസി സമൂഹങ്ങളുടെ നേതാക്കൾ ഉൾപ്പെടെ 140ൽ അധികം ആളുകൾ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker