അന്തർദേശീയംആരോഗ്യംഖത്തർ

കൊവിഡിനെ തടയാൻ ഫൈസർ ആൻഡ് ബയോഎൻടെക് വാക്സിൻ ഫലപ്രദമെന്ന് പഠനം

ഇസ്രായേലിലെ ബഹുഭൂരിപക്ഷം സ്വീകർത്താക്കളും രോഗബാധിതരാകുന്നത് തടയുന്നതിൽ ഫൈസർ ആൻഡ് ബയോഎൻടെക് വാക്സിൻ വിജയിച്ചതായി പഠനങ്ങൾ വ്യക്തമാക്കുന്നു. കൊറോണ വൈറസ് പകരുന്നത് തടയാൻ കഴിയുമെന്നതിന്റെ യഥാർത്ഥ സൂചനയാണ് ഇതു നൽകുന്നത്.

ഡിസംബർ 20ന് ആരംഭിച്ച ദേശീയ രോഗപ്രതിരോധ പദ്ധതിയുടെ ഭാഗമായി നൽകി തുടങ്ങിയ വാക്സിൻ അണുബാധ തടയുന്നതിൽ 89.4% ഫലപ്രദമായിരുന്നുവെന്ന് കമ്പനിയും ആരോഗ്യ മന്ത്രാലയവും ഒരുമിച്ച് നടത്തിയ വിശകലനത്തിൽ വ്യക്തമായി. എന്നാൽ ഇതിതുവരെ സമഗ്രമായി അവലോകനം ചെയ്തിട്ടില്ല.

ഇസ്രയേൽ ജനസംഖ്യയുടെ പകുതിയോളം പേർക്കും കുറഞ്ഞത് ഒരു ഡോസ് വാക്സിനെങ്കിലും നൽകിയിട്ടുണ്ട്. വൈറസിൽ നിന്നുള്ള മരണങ്ങൾ തടയുന്നതിന് ഫൈസർ ആൻഡ് ബയോഎൻടെക് വാക്സിൻ 99% ഫലപ്രദമാണെന്ന് ഇസ്രയേൽ അധികൃതർ ശനിയാഴ്ച അറിയിച്ചു.

ഇസ്രായേലിൽ നിന്നുള്ള ഡാറ്റയുടെ ആഗോള തലത്തിലുള്ള വിശകലനത്തിനായി തങ്ങൾ പ്രവർത്തിക്കുകയാണെന്ന് ഫൈസർ ആൻഡ് ബയോഎൻടെക്ക് പറഞ്ഞു. അത് പൂർത്തിയായാലുടൻ പങ്കിടുമെന്നും അവർ വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker