ഖത്തർ

ഖത്തർ എയർവേയ്സ് മുപ്പതിലധികം പുതിയ കാർഗോ വിമാനങ്ങൾ വാങ്ങാനൊരുങ്ങുന്നു

വലിയ കാർഗോ വിമാനങ്ങൾ വാങ്ങാൻ ഖത്തർ എയർവേയ്സ് താൽപ്പര്യപ്പെടുന്നുണ്ടെന്ന് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബർ അൽ ബേക്കർ പറഞ്ഞു. സെന്റ് പീറ്റേഴ്‌സ്ബർഗിൽ ഒരു അഭിമുഖത്തിനിടെയാണ് അൽ ബേക്കർ ഇക്കാര്യം വ്യക്തമാക്കിയത്.

“ഖത്തർ എയർവേയ്‌സ് വലിയ കാർഗോ വിമാനങ്ങൾ വാങ്ങാൻ വളരെയധികം താൽപ്പര്യപ്പെടുന്നുണ്ട്. പഴയ വിമാനങ്ങളെ പുന:സ്ഥാപിക്കുന്നതിനെ കുറിച്ചും ഞങ്ങൾ ചിന്തിക്കുന്നു. ബോയിംഗിലോ എയർബസിലോ ഓർഡർ നൽകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.”

റോയിട്ടേഴ്സ് റിപ്പോർട്ട് അനുസരിച്ച്, ഖത്തർ എയർവേയ്‌സ് 30 അല്ലെങ്കിൽ അതിൽ കൂടുതൽ കാർഗോ വിമാനങ്ങൾക്ക് ഓർഡർ നൽകി ഒരു ബില്യൺ ഡോളർ നിക്ഷേപം നടത്താനൊരുങ്ങുകയാണ്. ഇത് ബോയിംഗ് കമ്പനിയുടെ താൽപ്പര്യത്തെ ക്ഷണിക്കുന്നു.

ഖത്തർ എയർവേയ്‌സിന് നിലവിൽ 30 കാർഗോ വിമാനങ്ങളാണുള്ളത്, ഇതെല്ലാം ബോയിംഗ് നിർമ്മിച്ചതാണെന്ന് എയർലൈൻസിന്റെ വെബ്‌സൈറ്റിൽ പറയുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker