അന്തർദേശീയംഖത്തർ

കൊവിഡ് പ്രതിരോധ ഉൽപന്നങ്ങളുടെ കള്ളക്കടത്തു തടയുന്നതിൽ ഖത്തർ ഒന്നാമത്

കൊറോണ വൈറസിന്റെ പ്രതിരോധ, ചികിത്സാ ഉൽ‌പന്നങ്ങളുടെ കള്ളക്കടത്തു തടഞ്ഞ് ഉൽപന്നങ്ങൾ പിടിച്ചെടുക്കുന്നതിൽ ഖത്തർ ലോകത്ത് ഒന്നാം സ്ഥാനം നേടി. അണുനാശിനി വസ്തുക്കൾ, സ്റ്റെറിലൈസർ, മെഡിക്കൽ മാസ്കുകൾ എന്നിവയാണ് ഖത്തർ കസ്റ്റംസ് പിടിച്ചെടുത്തിട്ടുള്ളത്.

ലോക കസ്റ്റംസ് ഓർഗനൈസേഷനും ലോകാരോഗ്യ സംഘടനയും ഇന്റർപോൾ ഓർഗനൈസേഷനും ചേർന്ന അന്താരാഷ്ട്ര എമർജൻസി സ്‌പെഷ്യൽ ഓപ്പറേഷന്റെ (STOP) അന്തിമ റിപ്പോർട്ടിലാണ് ഇത് വന്നത്, 2020 മെയ് 11 മുതൽ ജൂലൈ 12 വരെയുള്ള കാലയളവിൽ നടപ്പാക്കിയ പ്രവർത്തനങ്ങളെയാണ് റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്.

റിപ്പോർട്ട് ഖത്തറിന്റെ ശ്രമങ്ങളെ പ്രശംസിക്കുകയും ഇതു മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയുടെ നിലവാരം ഉയർത്തുന്നുമെന്നു സ്ഥിരീകരിക്കുകയും ചെയ്തു.

198 കള്ളക്കടത്തു ശ്രമങ്ങളെയാണ് ഖത്തർ ഇക്കാലയളവിൽ തടഞ്ഞത്. 123 ശ്രമങ്ങൾ തടഞ്ഞ യുണൈറ്റഡ് കിംഗ്ഡം രണ്ടാം സ്ഥാനത്തും 95 പിടിച്ചെടുക്കലുമായി പെറു മൂന്നാം സ്ഥാനത്തും എത്തി. ഇവയെല്ലാം കൊറോണ വൈറസ് വ്യാപനം തടയുന്നതിനായുള്ള ഉത്പന്നങ്ങളുമായി ബന്ധപ്പെട്ടാണ്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker