ആരോഗ്യംഖത്തർ

മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കു നിർദ്ദേശങ്ങളുമായി ആരോഗ്യമന്ത്രാലയം

മാനസികവും വൈകാരികവുമായ പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ മാനസികാരോഗ്യ വിഭാഗത്തിന്റെ ഹെൽപ്പ് ലൈനുമായി ബന്ധപ്പെടണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിഡ് ഭീഷണി മൂലവും ജനങ്ങൾ വീടിനുള്ളിൽ ഒതുങ്ങി കഴിയുന്നതു മൂലവും വ്യക്തികളുടെ മാനസികാരോഗ്യത്തിന് വലിയ വെല്ലുവിളികൾ ഉയരാനിടയുള്ള സാഹചര്യങ്ങൾ ഉള്ളതു കൊണ്ടാണ് മന്ത്രാലയം മുന്നറിയിപ്പു നൽകിയിരിക്കുന്നത്.

കടുത്ത വിഷമം, ഒറ്റക്കിരിക്കാനുള്ള തോന്നൽ വർദ്ധിക്കൽ, എല്ലാ സമയത്തും അസ്വസ്ഥമായ മനസ്, ഉത്കണ്ഠ, ഉറക്കമില്ലായ്മ, നിസ്സഹായാവസ്ഥ, സ്വയം മുറിവേൽപ്പിക്കാനുള്ള തോന്നൽ എന്നിവയുണ്ടെങ്കിൽ തീർച്ചയായും മന്ത്രാലയത്തിന്റെ ഹെൽപ് ലൈനിൽ ബന്ധപ്പെടണമെന്ന് അവർ അറിയിച്ചു.

16000 എന്ന ഹെൽപ് ലൈൻ നമ്പറിലാണ് ബന്ധപ്പെടേണ്ടത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനുള്ള വെബ്സൈറ്റിലെത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker