ആരോഗ്യംഖത്തർ

ഖത്തറിൽ സ്വകാര്യ സ്കൂളുകളിലെ 22 ശതമാനത്തോളം വിദ്യാർത്ഥികൾക്കും കാഴ്ച ശക്തിക്കു തകരാറുണ്ടെന്നു സർവേ

സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള കാഴ്ച പരിശോധന സർവേയുടെ ഫലം (2019-2020 വർഷം) പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. സർക്കാർ, സ്വകാര്യ സ്കൂൾ വിദ്യാർത്ഥികളിൽ കാഴ്ച ശക്തിക്കു കുറവുള്ളവരുടെ (വിഷ്വൽ അക്വിറ്റി 6/6ൽ താഴെയുള്ളവർ) നിരക്ക് യഥാക്രമം 12.24 ശതമാനവും 21.34 ശതമാനവുമാണെന്ന് സർവേ കണ്ടെത്തി.

വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും പ്രാഥമികാരോഗ്യ സംരക്ഷണ കോർപ്പറേഷന്റെയും സഹകരണത്തോടെയാണ് ആരോഗ്യ മന്ത്രാലയം സർവേ നടത്തിയതെന്നും 166 സർക്കാർ സ്കൂളുകളും 140 സ്വകാര്യ സ്കൂളുകളിലുമായി ഒരു ലക്ഷത്തോളം വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയെന്നും മന്ത്രാലയത്തിലെ നോൺ-കമ്മ്യൂണിക്കബിൾ ഡിസീസ് വിഭാഗം മേധാവി ഡോ. ഖൂലൂദ് അൽ-മുത്തവ വിശദീകരിച്ചു.

ഖത്തർ വർഷം തോറും ഈ സർവേ നടത്തുന്നുണ്ടെന്നും സ്‌കൂളുകളിലെ നഴ്‌സുമാർ വിഷ്വൽ അക്വിറ്റി പരിശോധിച്ച് കാഴ്ച വൈകല്യമുള്ള വിദ്യാർത്ഥികളെ ആരോഗ്യ കേന്ദ്രങ്ങളിലെ നേത്രരോഗവിദഗ്ദ്ധരെ റഫർ ചെയ്ത് ചികിത്സിക്കാനുള്ള സൗകര്യമൊരുക്കണമെന്നും ആരോഗ്യ മന്ത്രാലയത്തിലെ നേത്രരോഗവിദഗ്ദ്ധൻ ഡോ. ഷാദി അൽ അശ്വൽ പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker