അപ്ഡേറ്റ്സ്ഖത്തർ
ദോഹ കോർണിഷിൽ വെടിക്കെട്ടിനോടൊപ്പം ഡ്രോൺ ഷോയും നടക്കുമെന്ന് സംഘാടക സമിതി
ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ദോഹ കോർണിഷിൽ നടത്തുന്ന കരിമരുന്നു പ്രയോഗത്തോടൊപ്പം ഡ്രോൺ ഷോയും ഉണ്ടാകുമെന്ന് ദേശീയ ദിനാഘോഷത്തിനുള്ള സംഘാടക സമിതി അറിയിച്ചു.
വൈകുന്നേരം 9:20നാണ് ദോഹ കോർണിഷിൽ വെടിക്കെട്ടും ഡ്രോണുകൾ ഉപയോഗിച്ചുള്ള ഷോയും നടക്കുകയെന്ന് കമ്മിറ്റി ഔദ്യോഗിക അക്കൗണ്ടിൽ അറബിയിലുള്ള ട്വീറ്റിൽ വ്യക്തമാക്കി.
അധികാരികൾ നിശ്ചയിച്ചിട്ടുള്ള പ്രതിരോധ, മുൻകരുതൽ നടപടികൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം സംഘാടകർ ഓർമിപ്പിച്ചു. സാമൂഹിക അകലം പാലിക്കുക, കുട്ടികൾ, വൃദ്ധർ, വൈകല്യമുള്ളവർ എന്നിവരെ കൊണ്ടു പോകുന്നത് ഒഴിവാക്കുക.
Organising Committee for the #NationalDay celebrations of #Qatar have announced that there will be a #DroneShow accompanying the fireworks display at Doha #Corniche #QatarNationalDay #QND2020 https://t.co/ZrEsXT6IS0
— The Peninsula Qatar (@PeninsulaQatar) December 18, 2020