കാലാവസ്ഥഖത്തർ

ഖത്തറിൽ കാലാവസ്ഥാ മാറ്റം, വരും ദിവസങ്ങളിൽ ചൂടു കൂടും

വെള്ളിയാഴ്ച മുതലുള്ള ദിവസങ്ങളിൽ ഖത്തറിൽ ചൂടു കൂടാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പരമാവധി താപനില 33 മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് ക്യുഎംഡി ട്വിറ്ററിലൂടെ വ്യക്തമാക്കി.

കാറ്റിന്റെ വേഗതയിലും ദിശയിലും വരുന്ന മാറ്റമാണ് ചൂടു കൂടാൻ കാരണമെന്നും ദൂരക്കാഴ്ച രണ്ടു കിലോമീറ്റർ വരെയായി ചുരുങ്ങുമെന്നും ഞായറാഴ്ച വരെ സമുദ്ര പ്രവർത്തനങ്ങൾ നടത്തുന്നവർ ശ്രദ്ധിക്കണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഞായറാഴ്ചക്കു ശേഷം ചൂടു വീണ്ടും കുറയുമെന്നും പകൽ സമയത്ത് പരമാവധി താപനില 22-26 ഡിഗ്രി സെൽഷ്യസ് വരെയും രാത്രി 12-18 ഡിഗ്രി സെൽഷ്യസ് ആകുമെന്നും വ്യക്തമാക്കിയ ക്യുഎംഡി മാറുന്ന കാലാവസ്ഥയിൽ മുൻകരുതലുകൾ നടത്താൻ എല്ലാവരോടും അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker