ക്രൈം

ലോക്ക് ഡൗണിനിടെ സൈഡ് വാൾ സ്കൈയിംഗ്, ഖത്തറിൽ ഒരാൾ അറസ്റ്റിൽ

രാജ്യമെമ്പാടും കൊറോണ ഭീതിയെത്തുടർന്ന് ആളുകൾ വീടിനകത്തു തുടരുമ്പോൾ റോഡിൽ സൈഡ് വാൾ സ്കൈയിംഗ് നടത്തിയതിന് ഒരാൾ അറസ്റ്റിലായി. വാഹനങ്ങൾ വശങ്ങളിലെ രണ്ടു ചക്രത്തിൽ മാത്രം ബാലൻസ് ചെയ്ത് സഞ്ചരിക്കുന്നതിനെയാണ് സൈഡ് വാൾ സ്കൈയിംഗ് എന്നു വിളിക്കുന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നിരുന്നു.

അൽ സൈലിയ റൗണ്ടിൽ ഒരാൾ വണ്ടിയുമായി സൈഡ് വാൾ സ്കൈയിംഗ് നടത്തുന്ന വീഡിയോയാണ് ട്രാഫിക് ഡിപാർട്മെന്റ് പുറത്തു വിട്ടത്. ഇയാളുടെ വാഹനം അനിശ്ചിത കാലത്തേക്ക് കണ്ടു കെട്ടിയിട്ടുണ്ട്. മറ്റു ശിക്ഷാ നടപടികൾ ഇദ്ദേഹം നേരിടേണ്ടി വരുമെന്നും ട്രാഫിക് ഡിപാർട്മെൻറ് ട്വിറ്ററിൽ അറിയിച്ചു.

https://twitter.com/trafficqa/status/1248146555586084865

കൊറോണ വൈറസിനെ തടയാൻ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച് കർശന നിയന്ത്രണങ്ങൾ ഭരണകൂടം ഏർപ്പെടുത്തിയിരിക്കയാണ്. അതേ സമയം അവശ്യ സാധനങ്ങളുടെ ലഭ്യതയിൽ കുറവു വരില്ലെന്ന് സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് കർശന ശിക്ഷ നേരിടേണ്ടി വരുമെന്നും സർക്കാർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker