ഖത്തർ

നാട്ടിൽ കുടുങ്ങിയവർക്ക് ആശ്വാസമാകും, ഖത്തറിൽ പഴയ കറൻസി മാറ്റിയെടുക്കാനുള്ള സമയം ദീർഘിപ്പിച്ചു

ഖത്തറിൽ പഴയ കറൻസി മാറ്റിയെടുക്കാനുള്ള തീയ്യതി ഡിസംബർ 31 വരെ നീട്ടിയതായി സൂചന. തങ്ങളുടെ ബാങ്കിൽ ഡിസംബർ 31 വരെ കറൻസികൾ മാറ്റിയെടുക്കാമെന്ന് ഖത്തർ ഇസ്ലാമിക് ബാങ്ക് ട്വിറ്റർ വഴി അറിയിച്ചിട്ടുണ്ട്. ഇതിനായി ക്യുഐബിയുടെ ക്യാഷ് ഡെപ്പോസിറ്റിംഗ് മെഷീനുകൾ ഉപയോഗപ്പെടുത്താനും അവർ അഭ്യർത്ഥിച്ചു.

ഖത്തർ സെൻട്രൽ ബാങ്ക് ഇതു സംബന്ധിച്ച നിർദ്ദേശം മറ്റു ബാങ്കുകൾക്കു നൽകിയിട്ടുണ്ട് എന്നാണു സൂചന. നേരത്തെ ജൂലൈ 1 വരെയാണ് കറൻസി മാറ്റിയെടുക്കാൻ സമയം അനുവദിച്ചിരുന്നതെങ്കിലും യാത്രാ വിലക്കു മൂലം നാട്ടിൽ കുടുങ്ങിയിരിക്കുന്നവർക്ക് ആശ്വാസമാണ് ഈ വാർത്ത. ഇവർക്ക് ഖത്തറിലെത്തി കയ്യിലുള്ള നോട്ടുകൾ മാറ്റിയെടുക്കാൻ ഡിസംബർ 31 വരെ അവസരം ലഭിക്കും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker