അപ്‌ഡേറ്റ്സ്ആരോഗ്യംഖത്തർ

ഖത്തറിലേക്ക് തിരിച്ചെത്തുന്നവരുടെ ക്വാറൻറീൻ ബുക്കിംഗ് റീഫണ്ട് അടക്കമുള്ള നിർദ്ദേശങ്ങളുമായി ഡിസ്കവർ ഖത്തർ

ഖത്തറിലേക്കു തിരിച്ചെത്തുന്നവർ ക്വാറൻറീൻ പാക്കേജുകൾ ബുക്ക് ചെയ്താൽ തീയ്യതി മാറ്റാനോ ബുക്കിംഗ് ക്യാൻസൽ ചെയ്യാനോ അനുവാദമില്ലെന്ന വ്യവസ്ഥകളിൽ ഏതാനും ഇളവുകൾ വന്നതായി ഡിസ്കവർ ഖത്തർ അറിയിച്ചു.

പ്രധാന നിർദ്ദേശങ്ങൾ:

ഖത്തറിൽ നിന്നും രണ്ടാമത്തെ ഡോസ് കൊവിഡ് വാക്സിൻ എടുത്ത് 14 ദിവസം കഴിഞ്ഞ് തിരിച്ചെത്തുന്നവർ ചെക്കിൻ ചെയ്യുന്നതിന്റെ 48 മണിക്കൂർ മുൻപെങ്കിലും അറിയിച്ചാൽ ബുക്കിംഗ് തുക മുഴുവൻ തിരിച്ചു കിട്ടും.

48 മണിക്കൂറിന്റെ ഉള്ളിലാണെങ്കിൽ കാൻസലേഷൻ ചാർജുകൾ ബാധകമാവും. റീഫണ്ടിന് 60 ദിവസമാണു വേണ്ടി വരിക.

അപേക്ഷ സമർപ്പിച്ച് 60 ദിവസം കഴിയാത്തവർ റീഫണ്ടിനായി വിളിക്കേണ്ടതില്ലെന്നും ഇതുവരെ അര ലക്ഷം അപേക്ഷകൾ കൈകാര്യം ചെയ്തുവെന്നും ഡിസ്കവർ ഖത്തർ വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker