അന്തർദേശീയംഖത്തർ

ഉപരോധത്തിനു ശേഷം ആദ്യമായി ഖത്തറും യുഎഇയും തമ്മിൽ വാണിജ്യ, വ്യാപാര കൈമാറ്റം നടന്നു

ഖത്തർ പെട്രോളിയം മാർച്ച് 3ന് യുഎഇയിലെ എമിറേറ്റ്സ് നാഷണൽ ഓയിൽ കമ്പനിക്ക് (ENOC) നിശ്ചയിച്ചിട്ടുള്ള 712,000 ബാരൽ പ്രകൃതി വാതകം ലോഡ് ചെയ്തതായി എസ് ആന്റ് പി ഗ്ലോബൽ റിപ്പോർട്ട് ചെയ്യുന്നു. യുഎഇയും അയൽരാജ്യങ്ങളും ഖത്തറിനോടു നടത്തിയ കര, വായു, കടൽ ഉപരോധം അവസാനിച്ചതിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യത്തെ വാണിജ്യ വ്യാപാര കൈമാറ്റമാണിത്.

ENOCയും ഖത്തർ പെട്രോളിയവും ഇതുവരെ ഈ നീക്കം പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല. അൽ ഉല പ്രഖ്യാപനത്തിൽ ഒപ്പുവെച്ച് ഖത്തറിനെതിരായ ഉപരോധം പിൻവലിച്ചതിനു ശേഷം ആദ്യമായാണ് യുഎഇയിൽ നിന്നുമുള്ള ആദ്യത്തെ വാണിജ്യ കപ്പൽ ഖത്തറിലെത്തിയത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker