അന്തർദേശീയംഖത്തർ

കുവൈറ്റ്‌ അമീറുമായി ഖത്തർ അമീർ ഷെയ്ഖ് തമീം ടെലിഫോൺ സംഭാഷണം നടത്തി

കൊറോണ വൈറസ് ലോകമെമ്പാടുമുള്ള രാജ്യങ്ങളെ ഗുരുതരമായി ബാധിക്കുന്നതിനിടയിൽ ഖത്തർ ആമിർ ഹിസ് ഹൈനസ് ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയും കുവൈറ്റ് ആമിർ ഹിസ് ഹൈനസ് സബാഹ് അൽ ആഹമദ് അൽ ജാബിർ അൽ സബാഹും തമ്മിൽ ടെലിഫോൺ സംഭാഷണം നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധം നിലനിർത്താനും കൂടുതൽ സഹകരിച്ചു പ്രവർത്തിക്കുന്നതിനും വേണ്ടിയാണ് ഇരുവരും സംസാരിച്ചത്.

പ്രാദേശികമായും ആഗോളതലത്തിലുമുള്ള നിരവധി പ്രശ്നങ്ങളെക്കുറിച്ച് ഇരുവരും സംസാരിച്ചു. പ്രധാനമായും കൊറോണ വൈറസിനെ സമർത്ഥമായി തടയുന്നതിനെക്കുറിച്ചാണ് ഇരുവരും ചർച്ച ചെയ്തത്. ഇരു രാജ്യങ്ങളും വൈറസിനെ ചെറുക്കാൻ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചും കൂടുതൽ സഹകരിച്ച് ഈ പ്രതിസന്ധിയെ മറികടക്കുന്നതിനെ കുറിച്ചും രാഷ്ട്രത്തലവന്മാർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker