Uncategorized

കൊവിഡ് ഭീഷണിക്കിടയിലും ഖത്തറിൽ പതിവു തെറ്റിക്കാതെ ഗരങ്കാവോ ആഘോഷം

കൊറോണ വൈറസ് ബാധയേറ്റ ആളുകളുടെ എണ്ണം ഇന്നലെ ഒരു ദിവസത്തെ ഏറ്റവുമുയർന്ന തലത്തിലെത്തിയിട്ടും ഖത്തറിൽ കുട്ടികളുടെ പെരുന്നാൾ എന്നറിയപ്പെടുന്ന ‘ഗരങ്കാവോ ആഘോഷം’ പതിവു പോലെ തന്നെ നടന്നു. സാംസ്കാരിക മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അലങ്കരിച്ച ബസുകളിൽ കുട്ടികൾക്ക് വീടുകളിൽ പോയി മധുരവിതരണം നടത്തിയിരുന്നു.

റമദാൻ 14ന് നോമ്പു തുറന്നതിനു ശേഷം കുട്ടികൾ വീടുവീടാന്തരം കയറിയിറങ്ങുന്നതാണ് ഗരങ്കാവോ ആഘോഷം. മതപരമായ ചടങ്ങുകളുമായി ഈ ആഘോഷത്തിനു ബന്ധമില്ലെങ്കിലും കുട്ടികൾക്കിടയിൽ വലിയ സ്വീകാര്യത ഇതിനുണ്ട്. കൊവിഡ് ഭീതിക്കിടയിലും കുട്ടികളുടെ നല്ല രീതിയിലുള്ള പങ്കാളിത്തവും ഗരങ്കാവോ ആഘോഷത്തിനുണ്ടായിരുന്നു.

രാജ്യത്തെ പത്തു പ്രധാന ക്ലബുകളുടെ പങ്കാളിത്തത്തോടെ നടത്തിയ ആഘോഷങ്ങൾക്ക് ആൺകുട്ടികളും പെൺകുട്ടികളും പരമ്പരാഗതമായ വസ്ത്രങ്ങൾ അണിഞ്ഞാണു പങ്കെടുക്കുക. അതേ സമയം രാജ്യത്തെ ആഘോഷങ്ങൾക്ക് മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിരുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker