ഖത്തർവിനോദം

ആൽ ഖോർ കാർണിവൽ ആരംഭിച്ചു, മനോഹരമായ വീഡിയോ ദൃശ്യങ്ങൾ കാണാം

അൽ ഖോർ കാർണിവൽ ജനുവരി 23 മുതൽ അൽ ബെയ്റ്റ് സ്റ്റേഡിയം പാർക്കിൽ ആരംഭിച്ചു. വെള്ളിയാഴ്ച മുതൽ തുടങ്ങേണ്ടിയിരുന്ന ഫെസ്റ്റിവൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഒരു ദിവസത്തേക്ക് മാറ്റിയിരുന്നു.

അൽ ബെയ്റ്റ് സ്റ്റേഡിയം പാർക്കിൽ നടക്കുന്ന ഫെസ്റ്റിവൽ ഉച്ചക്ക് 12 മുതൽ രാത്രി 10 വരെയാണ് ഉണ്ടാവുക. ഫെബ്രുവരി 6 വരെ കാർണിവൽ നീണ്ടുനിൽക്കും. പ്രവേശനം എല്ലാവർക്കും സൗജന്യമാണെങ്കിലും സവാരിക്ക് QR10, പ്രത്യേക ഷോകൾക്ക് QR100 എന്നിവ ഈടാക്കും.

രസകരമായ സവാരി, സാംസ്കാരിക പ്രവർത്തനങ്ങൾ, മുഴുവൻ കുടുംബത്തിനും ഷോപ്പിംഗ് എന്നിവ കൂടാതെ അൽ ഖോർ കാർണിവലിൽ പ്രത്യേക ഷോകളും വിഷ്വൽ ഡിസ്പ്ലേകളും ഭക്ഷണശാലകളും ഫുഡ് ട്രക്കുകളും ഉണ്ടാകും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker