ഖത്തർബിസിനസ്

ബർവ ബാങ്ക്, ദുഖാൻ ബാങ്കായി റീബ്രാൻഡ് ചെയ്തു

2020 ഒക്‌ടോബർ മുതൽ ബർവ ബാങ്ക് ദുഖാൻ ബാങ്കിലേക്ക് റീബ്രാൻഡിംഗ് പ്രഖ്യാപിച്ചു. ഖത്തർ സെൻട്രൽ ബാങ്ക് ഗവർണർ ഷെയ്ഖ് അബ്ദുല്ല ബിൻ സൗദ് അൽ താനി, ഖത്തർ സെൻട്രൽ ബാങ്ക് ഡെപ്യൂട്ടി ഗവർണർ ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ കാസിം അൽ താനി, ദുഖാൻ ബാങ്ക് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ജാസിം അൽ താനി, ബാങ്കിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം.

രാജ്യത്ത് ആദ്യമായി എണ്ണശേഖരം കണ്ടെത്തിയ പടിഞ്ഞാറൻ ഖത്തറിലെ ദുഖാൻ നഗരത്തെ പ്രതിനിധീകരിച്ചാണ് ഈ പേരു നൽകിയതെന്നും രാജ്യത്തിന്റെ സാമ്പത്തിക സാമൂഹിക വളർച്ചക്ക് ആ സ്ഥലം അടിത്തറ പാകിയെന്നും ബാങ്കിന്റെ പ്രസ്താവനയിൽ പറയുന്നു. ഒരു ജനതയെ പരിവർത്തനത്തിലേക്കു നയിച്ചതിന്റെ സൂചകം കൂടിയാണിത്.

ബർവ ബാങ്കും ഐബിക്യുവും തമ്മിലുള്ള നിയമപരമായ ലയനം ഔദ്യോഗികമായി പൂർത്തിയാക്കി ഒരു വർഷത്തിന് ശേഷമാണ് റീബ്രാൻഡിംഗ് പ്രഖ്യാപനം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker