അന്തർദേശീയംഖത്തർ

ഹജ്ജ് തീർത്ഥാടനത്തിന് കൊവിഡ് വാക്സിനേഷൻ നിർബന്ധമെന്ന് സൗദി അറേബ്യ

കൊവിഡിനെതിരെ പ്രതിരോധ കുത്തിവയ്പ് നൽകിയ ആളുകൾക്ക് മാത്രമേ ഈ വർഷം ഹാജിൽ പങ്കെടുക്കാൻ അനുവാദമുള്ളൂവെന്ന് സൗദി അറേബ്യ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചതായി സൗദി ദിനപത്രം ഒകാസ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു.

ഹജ്ജ് തീർത്ഥാടനം ആഗ്രഹിക്കുന്നവർക്ക് കൊവിഡ് വാക്സിൻ നിർബന്ധമാണ്. അനുമതി ലഭിക്കുന്നതിന് ഇത് പ്രധാന വ്യവസ്ഥകളിലൊന്നായിരിക്കും.” ആരോഗ്യമന്ത്രി ഒപ്പിട്ട സർക്കുലറിൽ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു.

കൊറോണ വൈറസ് പടരാതിരിക്കാൻ 2020ൽ സൗദി തീർഥാടകരുടെ എണ്ണം ആയിരത്തോളം കുറക്കുകയും ആധുനിക കാലഘട്ടത്തിൽ ആദ്യമായി വിദേശത്തു നിന്നുള്ള ഇസ്ലാം മത വിശ്വാസികളെ വിലക്കുകയും ചെയ്തിരുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker