ആരോഗ്യംഖത്തർ

വാക്സിനേഷൻ പൂർത്തിയാക്കാത്തവർക്കുള്ള പ്രതിവാര റാപിഡ് ആൻറിജെൻ പരിശോധന സ്വകാര്യ ആരോഗ്യകേന്ദ്രങ്ങളിൽ നടത്തണം

കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ രണ്ടാം ഘട്ടം വെള്ളിയാഴ്ച മുതൽ ആരംഭിച്ചതോടെ വാക്സിനേഷൻ എടുക്കാത്ത സ്വകാര്യ, സർക്കാർ ജീവനക്കാർക്ക് പ്രതിവാര റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്തണമെന്നു നിർബന്ധമാണ്. പരിശോധന നടത്തേണ്ടവർ അതിനു സ്വകാര്യ ആരോഗ്യ സൗകര്യങ്ങളെയാണ് ആശ്രയിക്കേണ്ടതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം പറഞ്ഞു.

“റാപിഡ് ആന്റിജൻ ടെസ്റ്റുകൾക്ക് മൂക്കിൽ നിന്നുള്ള സ്രവം ആവശ്യമാണ്. സാധാരണയായി 15 മിനിറ്റിനുള്ളിൽ ഫലം ലഭ്യമാകും. നിങ്ങൾക്ക് ആവശ്യമെങ്കിൽ പരിശോധന നടത്താനുള്ള അപ്പോയിന്റ്മെൻറിനായി നിങ്ങളുടെ പ്രാദേശിക സ്വകാര്യ ആരോഗ്യ സംരക്ഷണ ദാതാവിനെ ബന്ധപ്പെടുക.” മന്ത്രാലയം കൂട്ടിച്ചേർത്തു.

രണ്ട് ഡോസുകളും പൂർത്തിയാക്കിയവർ, രോഗത്തിൽ നിന്ന് കരകയറിയവർ, അല്ലെങ്കിൽ ആരോഗ്യസ്ഥിതി അനുവദിക്കാത്തതിനെ തുടർന്ന് വാക്സിനേഷൻ പാടില്ലെന്ന മെഡിക്കൽ റിപ്പോർട്ടുള്ളവർ എന്നിവരാണ് റാപിഡ് ആന്റിജൻ പരിശോധനയിൽ നിന്ന് ഒഴിവാക്കപ്പെടുന്നത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker